കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി; 100 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചു. ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഈ സാമ്പത്തിക വർഷം 900 കോടി രൂപയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്കായി ആകെ അനുവദിച്ചത്. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ചികിത്സാ പദ്ധതിയാണ് കെഎഎസ്പി.

പദ്ധതിയുടെ നടത്തിപ്പ് ചുമതല സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ്(SHA). കേരളത്തിൽ 200 സർക്കാർ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലും പദ്ധതിയുടെ സേവനം ലഭിക്കും.