ന്യൂഡല്‍ഹി: മോദിയെന്ന പേര് കള്ളന്മാര്‍ക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന വിവാദ പരാമര്‍ശത്തിനെതിരായ കേസിലെ സൂറത്ത് സിജെഎം കോടതി അയോഗ്യനാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി രാഹുല്‍ ഗാന്ധി.
സൂറത്ത് സെഷന്‍സ് കോടതിയില്‍ നാളെ നേരിട്ട് ഹാജരായി അപ്പീല്‍ നല്‍കാനാണ് തീരുമാനം. ജാമ്യം ലഭിച്ച രാഹുലിന് അപ്പീല്‍ നല്‍കാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിരുന്നെങ്കിലും അപ്പീല്‍ നല്‍കാത്തതിനെതിരെ ബിജെപി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമ നടപടി ശക്തമാക്കാന്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഒരുങ്ങുന്നത്.

