വനിതാ തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ട് ഫ്രീഡം കെയര്‍ പദ്ധതി; അറിയാം

കൊച്ചി: ജയിലുകളിലെ വനിതാ തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ട് ഫ്രീഡം കെയര്‍ പദ്ധതി. ഇനി മുതല്‍ ജയിലുകളില്‍ നിന്ന് സാനിട്ടറി പാഡുകളും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം ജില്ലാ ജയിലിലാണ് പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. കുറഞ്ഞ നിരക്കില്‍ സാനിട്ടറി പാഡുകള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമം വിജയിക്കുന്നതിനനുസരിച്ച് മറ്റ് ജയിലുകളിലും പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യം.

കാക്കനാട് ജില്ലാ ജയിലില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ മുഴുവന്‍ വനിതാ തടവുകാരുടെയും പങ്കാളിത്തവും ഉറപ്പാക്കുന്നു. ഇതിലൂടെ റിമാന്‍ഡ് കാലാവധി നീണ്ടുപോകും വരെ ആശ്വാസത്തിലാണ് വനിതാ അന്തേവാസികള്‍. സ്ത്രീകള്‍ക്ക് ഏറെ ആവശ്യമുളള സാനിട്ടറി പാഡ് നിര്‍മ്മിക്കുന്നതിലും ഇവര്‍ സംതൃപ്തിയിലാണ്.

അതേസമയം, ഏറ്റവും കുറഞ്ഞ നിരക്കില്‍ പാഡുകള്‍ വിപണിയിലെത്തിക്കുന്ന പദ്ധതിക്കായുള്ള നടപടികള്‍ വ്യവസായ വകുപ്പ് തുടങ്ങിക്രഴിഞ്ഞു. ഒരു മാസത്തെ പരിശീലനത്തില്‍ മാത്രം രണ്ടായിരത്തിലേറെ പാഡുകളാണ് തയ്യാറാക്കിയത്. കൂടുതല്‍ വനിത സ്ഥിരം അന്തേവാസികളുള്ള തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ജയിലുകളില്‍ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് ജയില്‍വകുപ്പ്.