ഡൽഹി-ഭോപ്പാൽ വന്ദേഭാരത് ട്രെയിൻ സർവ്വീസിന് ഇന്ന് തുടക്കമാകും; ഫ്ളാഗ് ഓഫ് നിർവ്വഹിക്കാൻ പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹി-ഭോപ്പാൽ വന്ദേഭാരത് ട്രെയിൻ സർവ്വീസിന് ഇന്ന് തുടക്കം കുറിക്കും. ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യുക. 11-ാമത് വന്ദേഭാരത് എക്‌സ്പ്രസാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്നത്.

708 കിലോമീറ്റർ വെറും 7.45 മണിക്കൂറിൽ ഓടിയെത്താൻ ഈ ട്രെയിൻ സർവ്വീസിന് കഴിയും. അത്യാധുനിക സൗകര്യങ്ങളാണ് പുതിയ വന്ദേഭാരത് ട്രെയിനിലുള്ളത്. മധ്യപ്രദേശിലെ നാലാമത്തെ വന്ദേഭാരത് ട്രെയിനാണിതെന്നതാണ് മറ്റൊരു സവിശേഷത.