വേനൽക്കാലത്തും ചൂട് ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്. എന്തെങ്കിലും കഴിക്കുകയാണെങ്കിലും നല്ല ചൂടോടെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവർ. എന്നാല്‍ ഇത്തരം ചൂടുകൂടിയ ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നവര്‍ അതുമൂലമുണ്ടാകുന്ന ദോഷത്തെ കുറിച്ച് ചിന്തിക്കില്ല. അമിതമായി ചൂടുള്ള പാനീയങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും കഴിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അന്നനാള ക്യാന്‍സറിനു വരെ ഈ പ്രവൃത്തി കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ തിളപ്പിച്ച് 4 മിനിറ്റ് കാത്തിരുന്ന ശേഷം മാത്രം കുടിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ചൂടുള്ള പാനീയങ്ങളെ ലെഡ്, പരിസരമലീനീകരം തുടങ്ങി ക്യാന്‍സറിലേയ്ക്കു നയിച്ചേക്കാവുന്ന ക്ലാസ് 2 എ എന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രതിവര്‍ഷം 400,000ത്തില്‍ പരം ആളുകളാണ് അന്നനാളത്തെ ബാധിക്കുന്ന ഇത്തരം ക്യാന്‍സര്‍ മൂലം മരണപ്പെടുന്നത്.

