ബ്‌ളാസ്റ്റേഴ്‌സും കോച്ചും ഖേദം പ്രകടിപ്പിച്ചു

കൊച്ചി: തീരുമാനത്തില്‍ പ്രതിഷേധിച്ച് കളിക്കളത്തില്‍ നിന്ന് പിന്‍വാങ്ങിയ സംഭവത്തില്‍ കേരള ബ്‌ളാസ്റ്റേഴ്‌സ് എഫ്.സിയും കോച്ച് ഇവാന്‍ വുകോമനോവിച്ചും ഖേദം പ്രകടിപ്പിച്ച് രംഗത്ത്.

കഴിഞ്ഞ ദിവസം ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി ബ്‌ളാസ്റ്റേഴ്‌സിന് നാലു കോടി പിഴയും കോച്ചിന് 10 മത്സരവിലക്കും ശിക്ഷ വിധിച്ചിരുന്നു. ഇരുവരോടും പരസ്യമായി ഖേദപ്രകടനം നടത്താനും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് മാപ്പപേക്ഷ.