ബോക്സിങ് ചാമ്ബ്യന്‍ഷിപ്പ്: ഇന്ത്യക്ക് വീണ്ടും സ്വര്‍ണ നേട്ടം

ഡല്‍ഹി: 2023 ലോക ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ നേട്ടം. വനിതകളുടെ ബോക്സിങ്ങില്‍ നിഖാത് സരിനാണ് സ്വര്‍ണം നേടിയത്.

വനിതകളുടെ 50 കിലോ വിഭാഗത്തിലാണ് നിഖാത് സരിന്റെ സ്വര്‍ണ നേട്ടം. ഫൈനലില്‍ തായ്ലന്‍ഡിന്റെ ജിത്പോങ് ജുതാമാസിനെ തോല്‍പ്പിച്ചാണ് നിഖാത് സരീന്‍ സ്വര്‍ണം നേടിയത്. മേരി കോം, സരിതാദേവി, ജെന്നി ആര്‍എല്‍, ലേഖ കെസി എന്നിവര്‍ക്ക് ശേഷം ലോക ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ വനിതാ ബോക്സറായി സറീന്‍ മാറി. 25 കാരിയായ സറീന മുന്‍ ജൂനിയര്‍ യൂത്ത് ലോക ചാമ്ബ്യനാണ്.

ആധികാരിക പ്രകടനത്തോടെയാണ് (5-0) നിഖാത് സരിന്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണം നേടിയത്. ലോക ബോക്സിങ് ചാമ്ബ്യന്‍ഷിപ്പിലെ താരത്തിന്റെ രണ്ടാം സ്വര്‍ണമാണിത്. നേരത്തേ 2022 ലോക ബോക്സിങ് ചാമ്ബ്യന്‍ഷിപ്പിലും നിഖാത് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.