നിരവധി തട്ടിപ്പുകള്‍ എടിഎം മുഖാന്തരം നടക്കുന്നുണ്ട്. രാജ്യത്തുടനീളം സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, എടിഎം കാര്‍ഡ് ഉപയോഗിക്കുന്നവരെയാണ് തട്ടിപ്പുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഒരു വ്യക്തിയുടെ എടിഎം അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി പണം മോഷ്ടിക്കുന്ന രീതിയാണ് എടിഎം കാര്‍ഡ് സ്‌കിമ്മിംഗ്. സ്‌കിമ്മിംഗ് ഉപകരണം രഹസ്യമായി എടിഎമ്മില്‍ സ്ഥാപിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്. ഇവ ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടാനുളള സാധ്യത വളരെ കുറവാണ്. അതിനാല്‍, എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കുമ്‌ബോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.
കാര്‍ഡ് റീഡര്‍ വഴി കാര്‍ഡ് ഉപയോഗിക്കുമ്‌ബോള്‍ ആദ്യം തന്നെ ചുറ്റുപാടും നിരീക്ഷിക്കേണ്ടതാണ്. അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പണം പിന്‍വലിക്കുക. അനധികൃത ഇടപാടുകള്‍ നടന്നോ എന്നറിയാന്‍ ഇടയ്ക്കിടെ അക്കൗണ്ട് പരിശോധിക്കുന്നത് വളരെ നല്ലതാണ്. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുമ്‌ബോള്‍ പിന്‍ നമ്ബര്‍ എന്റര്‍ ചെയ്യുന്ന സമയത്ത് കീപാഡ് മറച്ചു പിടിക്കേണ്ടതാണ്. എടിഎം കാര്‍ഡില്‍ തന്നെ പിന്‍ നമ്ബര്‍ എഴുതുന്ന ശീലം ഉള്ളവരാണെങ്കില്‍, അവ പൂര്‍ണമായും ഒഴിവാക്കണം. മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ പിന്‍ നമ്ബര്‍ ഉപയോഗിക്കാതിരിക്കുക.

