മുളപ്പിച്ച പയറു വർഗങ്ങൾ കഴിക്കാം; ആരോഗ്യ ഗുണങ്ങൾ നിരവധി

ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് മുളപ്പിച്ച പയറു വർഗങ്ങൾ. ഫോളിക് ആസിഡ്, പ്രോട്ടീൻ, സിങ്ക് എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ വളർച്ചയ്ക്കും ചർമ്മത്തിന്റെ ആരോഗ്യത്തിനും പയറുവർഗങ്ങൾ കഴിക്കുന്നത് ഏറെ ഗുണപ്രദമാണ്. പ്രമേഹരോഗികൾ മുളപ്പിച്ച പയറുവർഗങ്ങൾ കഴിക്കുന്നത് നല്ലതാണ്. മുളപ്പിച്ച പയറിൽ നാരുകൾ ധാരാളമായുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കും.

റാഗി മുളപ്പിച്ചത് കഴിക്കുന്നത് ദഹനപ്രക്രിയ മികച്ചതാക്കും. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ അകറ്റും. ശരീരഭാരം കുറയ്ക്കാൻ ആവശ്യമായ നാരുകളും ബയോ ആക്റ്റീവ് സംയുക്തങ്ങളും മുളപ്പിച്ച ചെറുപയറിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബീൻസിൽ പ്രോട്ടീന്റെ അളവ് കൂടുതലാണ്. മുളപ്പിച്ച ബീൻസിന്റെ ഗുണങ്ങൾ അനവധിയുണ്ട്. മുളപ്പിച്ച് കഴിക്കുമ്പോൾ ഇവയിൽ നാരുകളുടെ അളവ് വർധിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും.

മുളപ്പിച്ച പയർ സാലഡ് രൂപത്തിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഫലപ്രദമാണ്. മുളപ്പിച്ച പയർ കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പിഎച്ച് നില നിയന്ത്രിച്ച് നിർത്താനും മുളപ്പിച്ച പയർ കഴിക്കുന്നത് നല്ലതാണ്.