രാഹുലെന്ന വ്യക്തിക്കല്ല പിന്തുണ; ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെയാണ് സിപിഎം എതിര്‍ക്കുന്നതെന്നും എം.വി ഗോവിന്ദന്‍

ന്യൂഡല്‍ഹി: എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഇപ്പോള്‍ നല്‍കുന്ന പിന്തുണ രാഹുലെന്ന വ്യക്തിക്കല്ലെന്നും ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെയാണ് എതിര്‍ക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

‘ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും ഈ നിലപാട് തന്നെയാണ് സിപിഎം സ്വീകരിച്ച നിലപാട്. ഏത് പാര്‍ട്ടികള്‍ക്കെതിരായ ബിജെപി നടപടിയിലും ഇതുതന്നെയാകും സിപിഎം നിലപാട്. കേരളത്തില്‍ കോണ്‍ഗ്രസിനെതിരായ നിലപാടുകളില്‍ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അതിശക്തമായി എതിര്‍ത്തുകൊണ്ട് തന്നെ പാര്‍ട്ടി മുന്നോട്ട് പോകും. അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. സിപിഎം ഇപ്പോള്‍ എടുക്കുന്ന നിലപാട് കോണ്‍ഗ്രസിനെ സഹായിക്കുമോ എന്നതല്ല. ജനാധിപത്യ സംവിധാനത്തിന് മുന്നോട്ടുപോകാനുള്ള വഴിയൊരുക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ചെയ്യുന്നത്’- അദ്ദേഹം വിശദീകരിച്ചു.