ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം

കൊച്ചി: നടനും മുന്‍ എം പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇ സി എം ഒ സപ്പോര്‍ട്ടിലാണ് നിലവില്‍ അദ്ദേഹമുള്ളത്.

അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.