ബ്രഹ്മപുരം ബയോമൈനിംഗിൽ സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകിയത് കൊച്ചി കോർപ്പറേഷൻ അറിയാതെ; ഉടൻ നടപടിയെടുക്കാൻ കഴിയില്ലെന്ന് മേയർ

കൊച്ചി: ബ്രഹ്മപുരം ബയോമൈനിംഗിൽ സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകിയത് കൊച്ചി കോർപ്പറേഷൻ അറിയാതെയാണെന്ന് മേയർ എം അനിൽകുമാർ. എന്നാൽ ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബയോമൈനിംഗിൽ ഉപകരാർ എടുത്ത കൊച്ചി സ്വദേശി വെങ്കിട്ട് ഒരു ബിൽ പാസാകാനായി തന്നെ വന്ന് കണ്ടുവെന്നും മേയർ വെളിപ്പെടുത്തി.

ബയോമൈനിംഗിൽ സോണ്ട ഇൻഫ്രാടെക്ക് 54 കോടിയുടെ കരാർ എടുത്ത ശേഷം 22.5 കോടി രൂപക്ക് മറ്റൊരു സ്ഥാപനത്തിന് ഉപകരാർ നൽകിയതിലെ സുപ്രധാന രേഖകൾ നേരത്തെ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കെഎസ്‌ഐഡിസി വഴി വന്ന കരാർ ആയതിനാൽ കോർപ്പറേഷന് ഉടൻ നടപടിയിലേക്ക് കടക്കാൻ കഴിയില്ലെന്നാണ് മേയർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ്.