ദളിതരെയും ആദിവാസികളെയും അപമാനിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത്; വിമർശനവുമായി അമിത് ഷാ

ബംഗളൂരു: കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദളിതരെയും ആദിവാസികളെയും അപമാനിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എവിടെ സർക്കാർ രൂപീകരിച്ചാലും അവർക്ക് അഴിമതിയുടെ ചരിത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണ്ണാടകയിൽ ഒരു യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എക്കാലവും ദളിതരെയും ആദിവാസികളെയും തരംതാഴ്ത്തുകയാണ് കോൺഗ്രസ്. ഇന്ത്യാ വിരുദ്ധ സംഘടനകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കോൺഗ്രസെന്നും അദ്ദേഹം വിമർശിച്ചു. അപകീർത്തി കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വയനാട് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുൽ ഗാന്ധി അപമാനിച്ചത്. ബിജെപി നേതാവ് പൂർണേഷ് മോദിയാണ് ഇതിനെതിരെ കോടതിയിൽ കേസ് നൽകിയത്.