ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ കുരുവിമലൈയില്‍ ഇന്ന് ഉച്ചയോടെയുണ്ടായ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു.
ഇതില്‍ 10 പേരുടെ നില ഗുരുതരമെന്നാണ് വിവരം. പരുക്കേറ്റവരെ കാഞ്ചീപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ഉണങ്ങാനിട്ടിരുന്ന പടക്കങ്ങള്‍ തീപിടിച്ച് പെട്ടിത്തെറിച്ചതാണെന്നാണ് വിവരം. അഗ്‌നിരക്ഷാസേന എത്തി തീ അണച്ചു

