കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ; ജനപ്രതിനിധികളുമായി അവലോകന യോഗം ചേർന്ന് കെഎംആർഎൽ

കൊച്ചി: ജനപ്രതിനിധികളുമായി അവലോകന യോഗം ചേർന്ന് കെഎംആർഎൽ. കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായാണ് കെഎംആർഎൽ ജനപ്രതിനിധികളുമായി അവലോകന യോഗം ചേർന്നത്.

മെട്രോ അലൈൻമെന്റ് വരുന്ന റൂട്ടിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ബദൽ റൂട്ടുകൾ നിശ്ചയിക്കുന്നതിന് വേണ്ടിയാണ് യോഗം ചേർന്നതെന്ന് കെഎംആർ അറിയിച്ചു. മെട്രോ ഉദ്യോഗസ്ഥരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തയ്യാറാക്കിയ ബദൽ റൂട്ടുകളുടെ പട്ടിക യോഗത്തിൽ ജനപ്രതിനിധികൾക്ക് കൈമാറി. അതേസമയം, ബദൽ റൂട്ടുകൾ സൂചിപ്പിക്കുന്ന ദിശാസൂചികകൾ സ്ഥാപിക്കണമെന്നും വഴിയിൽ ട്രാഫിക് വാർഡൻമാരെ നിയോഗിക്കണമെന്നും ജനപ്രതിനിധികൾ നിർദ്ദേശം നൽകുകയും ചെയ്തു.