സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് സമീപം ഹോട്ടലുകളും റിസോർട്ടുകളും നിർമ്മിക്കാൻ റിലയൻസ്

ന്യൂഡൽഹി: ഗുജറാത്തിലെ കെവാഡിയയിൽ സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് സമീപം ഹോട്ടലുകളും റിസോർട്ടുകളും നിർമ്മിക്കാൻ റിലയൻസ്. റിലയൻസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് എസ്ഒയു റിയൽ എസ്റ്റേറ്റ് കമ്പനിയാണ് ഹോട്ടലുകളും റിസോർട്ടുകളും നിർമ്മിക്കുന്നത്.

ഹോട്ടലുകൾ, റിസോർട്ടുകൾ, ഹ്രസ്വകാല താമസ സൗകര്യങ്ങൾ നൽകുന്ന സർവീസ് അപ്പാർട്ടുമെന്റുകൾ എന്നിവ നിർമ്മിക്കുമെന്നാണ് റിപ്പോർട്ട്. ഹൗസ് ബോട്ടുകളിൽ താമസ സൗകര്യം വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

10 ദശ ലക്ഷം പേരാണ് ഇതുവരെ സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ എത്തിയത്. ഇന്ത്യയുടെ ‘ഉരുക്ക്മനുഷ്യൻ’ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. കെവാഡിയയിൽ നർമ്മദാ നദിയുടെ തീരത്താണ് പ്രതിമ സ്ഥിതി ചെയ്യുന്നത്.