ലണ്ടന്‍: യുക്രൈനിന് യുറേനിയം ടാങ്ക് നല്കി ബ്രിട്ടന് സഹായിക്കാന്‍ എത്തിയതില്‍ അതൃപ്തിയുള്ളതിനാല്‍ ബ്രിട്ടനിലേക്ക് ഏതു നിമിഷവും ആണവായുധം തൊടുത്തു വിടുമെന്നുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. കീവിലെ സൈനികര്‍ക്ക് ചലഞ്ചര്‍ 2 യുദ്ധ ടാങ്കുകളും യുറേനിയം വെടിക്കോപ്പുകളും നല്‍കാനാാണ് ബ്രിട്ടന് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഇതിനുള്ള മറുപടി ആണവായുധങ്ങള്‍ ഉപയോഗിച്ചായിരിക്കുമെന്നാണ് പുടിന്റെ പ്രതികരണം.
‘യുക്രെയിന് ടാങ്കുകള്‍ മാത്രമല്ല, യുറേനിയം കുറഞ്ഞ ഷെല്ലുകളും നല്‍കുമെന്നാണ് യുണൈറ്റഡ് കിങ്ഡം പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സംഭവിക്കുകയാണെങ്കില്‍, പാശ്ചാത്യ രാജ്യങ്ങള്‍ സംയുക്തമായി ഇതിനകം തന്നെ ആണവ ഘടകമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍, അതിനനുസരിച്ച് പ്രതികരിക്കാന്‍ റഷ്യയും നിര്‍ബന്ധിതരാകും. അവസാന യുക്രൈന് പൗരനും ഇല്ലാതാകുന്നതു വരെ റഷ്യയുമായി യുദ്ധം ചെയ്യുവാന്‍ ബ്രിട്ടന് ഉദ്ദേശിക്കുന്നതായി തോന്നുന്നു’- പുടിന് വ്യക്തമാക്കുന്നു. റഷ്യന്‍ തലസ്ഥാനത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു പുടിന്റെ പ്രതികരണം.
അതേസമയം, ‘ബ്രിട്ടീഷ് സൈന്യം പതിറ്റാണ്ടുകളായി അതിന്റെ ഷെല്ലുകളില്‍ കാലഹരണപ്പെട്ട യുറേനിയം ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് ഒരു സ്റ്റാന്‍ഡേര്‍ഡ് ഘടകമാണ്, ആണവായുധങ്ങളുമായോ അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും ബ്രിട്ടന് ചൂണ്ടിക്കാട്ടുന്നു.

