അമോണിയ കലര്‍ത്തിയ 35 കിലോയോളം മത്സ്യം പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്

വര്‍ക്കല: പുന്നമൂട് മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌പെഷ്യല്‍ സ്‌ക്വാഡ് ചൊവ്വാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയില്‍ അമോണിയ കലര്‍ത്തിയതും പഴകിയതുമായ 35 കിലോയോളം മത്സ്യം പിടിച്ചെടുത്തു. ഇവിടെ സ്ഥിരമായി പഴകിയ മത്സ്യവില്പന നടക്കുന്നതായി കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തിയത്.

അതേസമയം, പിടിച്ചെടുത്ത മത്സ്യം വെച്ച് മൊബൈല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ അമോണിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. ഇത്തരത്തില്‍ 25 കിലോ ചെമ്ബല്ലി, 10കിലോ ചൂര എന്നിവയാണ് ഇവിടെ വില്പനയ്ക്ക് വച്ചിരുന്നത്. ചീഞ്ഞതും പുഴുവരിച്ചതും അമോണിയ കലര്‍ത്തിയതുമായ മത്സ്യം നഗരസഭ ആരോഗ്യ വിഭാഗം നേരത്തെയും പിടിച്ചെടുത്തിട്ടുണ്ടെങ്കിലും വീണ്ടും ഇത്തരം മത്സ്യം ഇവിടെ വില്‍പനയ്‌ക്കെത്തുന്നുണ്ട്.