അമരാവതി: ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സെന്ററില്‍ നിന്ന് 36 വണ്‍വെബ് ഉപഗ്രഹങ്ങളുമായി ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് (എല്‍വിഎം)-3 റോക്കറ്റ് ഐഎസ്ആര്‍ഒ മാര്‍ച്ച് 26-ന് വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന അറിയിച്ചു. ഒന്‍പത് മണിക്കാണ് എല്‍വിഎം-3 റോക്കറ്റ് വിക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.
അതേസമയം, ഓസ്‌ട്രേലിയന്‍ ബഹിരാകാശ കമ്പനിയായ വണ്‍വെബ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനും ഈ ദൗത്യത്തെ കുറിച്ച് അവരുടെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. നക്ഷത്രസമൂഹം പൂര്‍ത്തിയാക്കാനുള്ള ഞങ്ങളുടെ അവസാന വിക്ഷേപണമാണിതെന്നും ഈ വിക്ഷേപണത്തിനായുള്ള സുവര്‍ണ്ണ ഹലോ വേള്‍ഡ് മിഷന്‍ പാച്ച് 2023-ലെ ആഗോള കവറേജിന്റെ തുടക്കത്തെ പ്രതിഫലിപ്പിക്കുന്നു എന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
എല്‍വിഎം-3 വിക്ഷേപണത്തിലൂടെ യുകെയും ഇന്ത്യന്‍ ബഹിരാകാശ വ്യവസായങ്ങളും തമ്മിലുള്ള സഹകരണം ഉയര്‍ത്താനാവും. 2022 ഒക്ടോബര്‍ 23-ന് വണ്‍വെബിന്റെ 36 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചിരുന്നു. ഇത് വണ്‍വെബും ഐഎസ്ആര്‍ഒയും യോജിച്ചുള്ള ആദ്യ സാറ്റലൈറ്റ് വിന്യാസമായിരുന്നു.
LVM3-M3/OneWeb India-2 mission:
— ISRO (@isro) March 20, 2023
The launch is scheduled for March 26, 2023, at 0900 hours IST from the second launch pad at SDSC-SHAR, Sriharikota. @OneWeb @NSIL_India pic.twitter.com/jyPsGlrcpX

