രണ്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു

തിരുവനന്തപുരം: കേരള നിയമസഭ പാസാക്കിയ വഖഫ് ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള ബില്ലിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു.

എന്നാല്‍, വിവാദ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിട്ടില്ല. ചാന്‍സലര്‍ ബില്ലും ലോകായുക്താ ബില്ലുമടക്കം സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിലാണ് അനുമതി കാത്തിരിക്കുന്നത്. ഇവയില്‍ രണ്ട് ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. വിവാദ ബില്ലുകള്‍ രാഷ്ട്രപത്രിക്ക് വിടുമെന്നാണ് സൂചന.