വേനൽക്കാലത്ത് കഴിക്കാൻ ഏറ്റവും ഉത്തമമായ ഫലവർഗങ്ങളിലൊന്നാണ് തണ്ണിമത്തങ്ങ. വിറ്റാമിനുകളും മിനറൽസും തണ്ണിമത്തനിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കാൻ തണ്ണിമത്തൻ കഴിക്കുന്നത് പ്രയോജനപ്രദമാണ്.
മുടി തഴച്ച് വളരാനും തണ്ണിമത്തൻ സഹായിക്കും. വിറ്റാമിൻ എ, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 1, വിറ്റാമിൻ സി, ഫൈബർ, സിങ്ക്, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങൾ തണ്ണിമത്തനിൽ ഒരുപാടുണ്ട്. രക്തയോട്ടം വർധിപ്പിക്കാനും ഓർമ്മശക്തി കൂട്ടാനും തണ്ണിമത്തൻ സഹായകമാണ്.
ഹൃദയാഘാതം കുറയ്ക്കുന്നതിനും രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും തണ്ണിമത്തൻ സഹായിക്കുന്നു. രക്തയോട്ടം നന്നായിട്ട് നടക്കുമ്പോൾ ഹൃദയാഘാത സാധ്യത വളരെയധികം കുറയും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ശരീരത്തിന് വേണ്ട ആരോഗ്യം നൽകാനും തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തനിൽ കൊഴുപ്പും കൊളസ്‌ട്രോളും ഊർജ്ജവും നാരും അന്നജവും കുറവാണ്.

