ഭാര്യാ ഭര്‍തൃ സങ്കല്‍പവുമായി ചേര്‍ന്നുപോകില്ല; സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ക്കുന്നുവെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ക്കുന്നുവെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്രം. സ്വവര്‍ഗ വിവാഹം പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമെന്നും ഭാര്യാ ഭര്‍തൃ സങ്കല്‍പവുമായി ചേര്‍ന്നു പോകില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സമാനമായ നിലപാട് തന്നെ കേന്ദ്രം നേരത്തെയും വ്യക്തമാക്കിയിരുന്നു.

അതേസമയം, അടുത്തയാഴ്ച സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഹര്‍ജി പരിഗണിക്കുന്നുണ്ട്. ഭാര്യാ ഭര്‍തൃ സങ്കല്‍പവുമായി ചേര്‍ന്നു പോകുന്ന ഒന്നല്ല ഇത്. മാത്രമല്ല ഇന്ത്യയിലെ നിലവിലെ പാരമ്പര്യവുമായി, ഭാരത സംസ്‌കാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാന്‍ കഴിയില്ല’- കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, സ്വവര്‍ഗരതി കുറ്റകൃത്യമാക്കുന്ന ഐപിസി 377 റദ്ദാക്കിയത് കൊണ്ട് ഇതിന് നിയമപരമായി സാധ്യതയില്ല എന്നും കേന്ദ്രം വ്യക്തമാക്കി.