ബ്രഹ്മപുരം പ്ലാന്റിലെ പ്രശ്‌നങ്ങൾക്കു കാരണം അഴിമതിയോടുള്ള ചിലരുടെ സ്‌നേഹം; ശ്രീനിവാസൻ

കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ പ്രതികരണവുമായി നടൻ ശ്രീനിവാസൻ. ബ്രഹ്മപുരം പ്ലാന്റിലെ പ്രശ്‌നങ്ങൾക്കു കാരണം അഴിമതിയോടുള്ള ചിലരുടെ സ്‌നേഹമാണെന്ന് ശ്രീനിവാസൻ പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നഗരസഭയിൽ വർഷങ്ങൾക്ക് മുൻപ് മാലിന്യ സംസ്‌കരണത്തിന് പദ്ധതി മുന്നോട്ടുവച്ച് നിരാശനാകേണ്ടിവന്ന തന്റെ സുഹൃത്തും നിർമാതാവുമായ ഗുഡ്‌നൈറ്റ് മോഹന് നേരിടേണ്ട വന്ന ദുരനുഭവത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വിദേശത്തു നിന്നു മെഷിനറി ഇറക്കുമതി ചെയ്ത് ചെലവ് നടത്തി മാലിന്യ സംസ്‌കരിക്കാമെന്നും അതിന്റെ ബൈപ്രോഡക്ട് മാത്രം തന്നാൽ മതിയെന്നുമായിരുന്നു ഗുഡ്‌നൈറ്റ് മോഹൻ നഗരസഭയിൽ മുന്നോട്ടുവെച്ച നിർദ്ദേശം.

എന്നാൽ, പത്തു ലോറി മാലിന്യം ബ്രഹ്മപുരത്തേക്ക് അയച്ച് നൂറു ലോറിയാക്കി കാണിച്ച് പണം തട്ടേണ്ടതിനാൽ നഗരസഭ ഇതിന് അംഗികാരം നൽകിയില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.