തിരുവനന്തപുരം: കേരളത്തിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വന്‍ തിരക്ക്. സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ റജിസ്ട്രേഷന്‍ വകുപ്പ് റെക്കോര്‍ഡ് വരുമാനം ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയാല്‍ രജിസ്ട്രേഷന്‍ തിരക്ക് കൂടുന്നതിനാലാണ് എല്ലാവരും മാര്‍ച്ചില്‍ തന്നെ ഇടപാടിന് ശ്രമിക്കുന്നത്.
4524.24 കോടിയായിരുന്നു ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യം. എന്നാല്‍, ഫെബ്രുവരി ആയപ്പോള്‍ത്തന്നെ വരുമാനം 4711.75 കോടി രൂപയിലെത്തി. 187.51 കോടി രൂപയാണ് അധികം ലഭിച്ചത്. ഏപ്രില്‍ 1 മുതല്‍ ഭൂമിയുടെ ന്യായവിലയില്‍ 20% വര്‍ധനയുണ്ടാവുന്നതിനാല്‍ രജിസ്ട്രേഷന്‍ ചെലവുകള്‍ വര്‍ധിക്കാന്‍ ഇതു കാരണമാകും.
അതേസമയം, കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 279.87 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണ ലഭിച്ചത്.

