കൊച്ചി: തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി. കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ് പാരിതോഷികം ലഭിക്കുകയെന്ന് എൻഐഎ അറിയിച്ചു.
10 ലക്ഷം രൂപയാണ് ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് ലഭിക്കുക. 2010 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊടുപുഴ ന്യൂമൻ കോളേജ് അധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫ്ന്റെ കൈ അക്രമികൾ വെട്ടുകയായിരുന്നു. 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. സംഭവം നടന്നത് മുതൽ മുഖ്യപ്രതി ഒളിവിലാണ് ഈ സാഹചര്യത്തിലാണ് ദേശീയ അന്വേഷണ ഏജൻസി പാരിതോഷികം പ്രഖ്യാപിച്ചത്.

