ന്യൂഡല്‍ഹി: രാജ്യത്ത് എച്ച്3 എന്‍2 വൈറസ് വ്യാപനത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.
രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണം. ആശുപത്രി സൗകര്യങ്ങള്‍ വിലയിരുത്തണം. രോഗത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. അതേസമയം, ഇന്‍ഫ്‌ളുവന്‍സ വൈറസിന്റെ ഒരു വകഭേദമാണ് എച്ച്3 എന്‍2. സാധാരണ പനിയിലും ചുമയിലും തുടങ്ങി, ന്യൂമോണിയയിലേക്കും ശ്വാസതടസ്സത്തിലേക്കും ഗുരുതരമായാല്‍ മരണത്തിലേക്കും വരെയെത്തുന്നതാണ് ഇത്.
ലക്ഷണങ്ങള്‍ അറിയാം…
ഒന്നാംഘട്ടം സാധാരണ പനി. രണ്ടാംഘട്ടം ന്യൂമോണിയ, മൂന്നാംഘട്ടം ഗുതുര ശ്വാസകോശ രോഗം
ശ്വാസതടസ്സം, ഛര്‍ദ്ദി, നിരന്തരം പനി, എന്നിവ ശ്രദ്ധിക്കണം.
രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നത് കരുതലോടെ വേണം.
ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, വയോധികര്‍, രോഗികള്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാം.
അനുബന്ധ രോഗമുള്ളവര്‍ ശ്രദ്ധിക്കണം.
മാസ്‌ക് ധരിക്കാം, ആള്‍ക്കൂട്ടം ഒഴിവാക്കാം, കൈകഴുകല്‍ ശീലമാക്കുക.

