2007-ല്‍ ബംഗളൂരുവില്‍ ഒരുമിച്ചു താമസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരും ഓജോ ബോര്‍ഡ് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും കാണികളില്‍ ചിരി ഉണര്‍ത്തുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രമായ രോമാഞ്ചത്തിന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു.
ഫെബ്രുവരി മൂന്നിന് തിയേറ്ററിലെത്തിയ ചിത്രം ചിരി പടര്‍ത്തി ഒരു മാസം തിയേറ്ററുകളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 62 കോടി ചിത്രം നേടിയതായാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് 38 കോടിയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3.6 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 21.15 കോടി രൂപയും നേടിയതായാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഇതോടെ മലയാള ചലച്ചിത്ര ചരിത്രത്തില്‍ മികച്ച സാമ്ബത്തിക വിജയം നേടുന്ന ചിത്രങ്ങളിലൊന്നായി രോമാഞ്ചം മാറി. നേരത്തെ 23 ദിവസങ്ങള്‍ കൊണ്ട് 50 കോടി ക്‌ളബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു.

