ഇന്ത്യന്‍വെല്‍സ്: ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ അര്യാന സബലേങ്കയോട് പക വീട്ടി എലേന റൈബാക്കിന ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ വനിതാ ടെന്നിസ് കിരീടം നേടി.
ഇന്ത്യന്‍വെല്‍സ് ഫൈനലില്‍ സബലേങ്കയെ 7-6(11),6-4 എന്ന സ്‌കോറിനാണ് റൈബാക്കിന തോല്‍പ്പിച്ചത്. ഇവിടെ സെമിയില്‍ ഇഗ ഷ്വാംടെക്കിനെയും റൈബാക്കിന തോല്‍പ്പിച്ചിരുന്നു. കസാഖിസ്ഥാന്‍കാരിയായ റൈബാക്കിനയുടെ ആദ്യ ഡബ്‌ളിയു.ടി.എ 1000 കിരീടമാണിത്.

