കാലാവസ്ഥ പ്രതികൂലം ; അമർനാഥ് യാത്ര താത്കാലികമായി നിർത്തിവെച്ചു

കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് അമർനാഥ് യാത്ര താത്കാലികമായി നിർത്തിവെച്ചു. ജമ്മു കാശ്‌മീരിലെ കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ യാത്ര നിർത്തിവയ്ക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതോടെ, അമർനാഥ് യാത്രയ്ക്കായി എത്തിയ 7200 തീർത്ഥാടകരെ വിവിധ ബേസ് ക്യാമ്പുകളിലേക്ക് മാറ്റി.

കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി 85,000 തീർത്ഥാടകരാണ് അമർനാഥിൽ എത്തിയത്. ചാർ ധാം യാത്രയുടെ ഭാഗമാണ് അമർനാഥ് യാത്ര. ഓരോ വർഷവും ലക്ഷക്കണക്കിന് ഭക്തരാണ് ശിവ ദർശനത്തിന് ഇവിടെ എത്തുന്നത്. ഉയരത്തിലുള്ള ഒരു ഗുഹയ്ക്കുള്ളിൽ മഞ്ഞുറഞ്ഞ രൂപത്തിലാണ് ശിവലിംഗം കാണാപ്പെടുന്നത്. ഈ ശിവലിംഗം കഠിനമായ യാത്രയ്ക്ക് ശേഷം മാത്രമേ കാണാൻ സാധിക്കുകയുള്ളു.