എംഡിഎംഎയും കഞ്ചാവുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

കൊല്ലം: കൊല്ലത്ത് അഞ്ചലില്‍ ലഹരി മരുന്നുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. കിളിമാനൂര്‍ എക്‌സൈസ് റെയ്ഞ്ചിലെ സിവില്‍ എക്‌സൈസ് ഓഫീസറായ അഖില്‍, സുഹൃത്തുക്കളായ അല്‍സാബിത്ത്, ഫൈസല്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. 20 ഗ്രാം എം.ഡി.എം.എ.യും 58 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും പിടിച്ചെടുത്തു.

അതേസമയം, ആറുമാസമായി അഞ്ചലിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം റൂറല്‍ പോലീസിന്റെ ഡാന്‍സാഫ് സ്‌ക്വാഡും അഞ്ചല്‍ പോലീസും ചേര്‍ന്ന് മൂന്നുപേരെയും പിടികൂടിയത്.