കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്ഐ അതിക്രമത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രംഗത്ത്.
‘സര്‍ക്കാരിനും ഇടതുപക്ഷത്തിനുമെതിരെ വാര്‍ത്തകള്‍ വരുമ്പോള്‍ അസഹിഷ്ണുതയാണ്. പിണറായി സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയതിന്റെ ധാര്‍ഷ്ട്യമാണിങ്ങനെ പ്രകടിപ്പിക്കുന്നത്. സര്‍ക്കാരിനെ മാത്രമല്ല, പ്രതിപക്ഷത്തെയും കോണ്‍ഗ്രസിനെയും ഞങ്ങളുടെ നേതാക്കളെയും മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. പക്ഷേ തുടര്‍ഭരണം ലഭിച്ചതോടെ എതിര് ശബ്ദങ്ങളെയോ വിമര്‍ശനങ്ങളെയോ കേള്‍ക്കാന്‍ അവര്‍ തയ്യാറല്ല. ഭയപ്പെടുത്തി പിന്മാറ്റാനും അടിച്ചമര്‍ത്താനും നീക്കം നടക്കുന്നു. ദില്ലിയില്‍ എന്താണോ സംഭവിക്കുന്നത് അത് തന്നെയാണിപ്പോള്‍ കേരളത്തിലും സംഭവിക്കുന്നത്. മാധ്യമ സ്ഥാപനത്തിലേക്ക് കടന്ന് കയറിയുള്ള വിരട്ടല്‍ ശ്രമം അംഗീകരിക്കാനാകില്ല. നേതൃത്വത്തിന്റെ അറിവോടു കൂടിയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയത്’- അദ്ദേഹം കുറ്റപ്പെടുത്തി.

