‘പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ്’ ഐ.എന്‍.എസ് ദ്രോണാചാര്യയ്ക്ക് സമ്മാനിക്കാനായി രാഷ്ട്രപതി ആദ്യമായി കേരളത്തില്‍

കൊച്ചി: സായുധസേനാ യൂണിറ്റിന് നല്‍കുന്ന ഏറ്റവും ഉന്നത അംഗീകാരമായ പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് ഐ.എന്‍.എസ് ദ്രോണാചാര്യയ്ക്ക് സമ്മാനിക്കാനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കൊച്ചിയിലെത്തും. മാര്‍ച്ച് 16ന് വൈകിട്ട് 4.30ന് ഫോര്‍ട്ടുകൊച്ചിയിലെ ദ്രോണാചാര്യയിലാണ് അവാര്‍ഡ് നല്‍കുക. ഇന്ത്യയിലെയും വിദേശത്തെയും നാവികര്‍ക്ക് ആയുധപരിശീലനം നല്‍കുന്ന കേന്ദ്രമാണ് ഐ.എന്‍.എസ് ദ്രോണാചാര്യ. പിസ്റ്റള്‍ മുതല്‍ മിസൈലുകള്‍, റഡാറുകള്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ ദ്രോണാചാര്യ പരിശീലനം നല്‍കുന്നുണ്ട്.

ചെറുതോക്കുകള്‍ മുതല്‍ മിസൈലുകള്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരം ദ്രോണാചാര്യയിലുണ്ട്. നാവികസേന ഉപയോഗിക്കുന്ന എല്ലാത്തരം ആയുധങ്ങളിലും അത്യാധുനിക ഉപകരണങ്ങളിലും പരിശീലനം നല്‍കുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ പൊലീസ്, സംസ്ഥാന പൊലീസ് എന്നിവയ്ക്കും പരിശീലനം നല്‍കുന്നു.

ഇന്ത്യ-പാക് വിഭജനത്തോടെ പാക്കിസ്ഥാന്റെ ഭാഗമായ കറാച്ചിയില്‍ നിന്ന് കൊച്ചി വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ ഐ.എന്‍.എസ് വെണ്ടുരുത്തിയിലേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. പിന്നീട് ഫോര്‍ട്ടുകൊച്ചി കടല്‍ത്തീരത്തേയ്ക്ക് മാറ്റിസ്ഥാപിച്ചു.

ദ്രോണാചാര്യയിലെ സൗകര്യങ്ങള്‍ അറിയാം

എസ്.ആര്‍.ജി.എം ഗണ്‍ മൗണ്ട്

മാരിടൈം മ്യൂസിയം

മാരിടൈം എഡ്യൂക്കേഷന്‍ സെന്റര്‍

ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റം സ്റ്റിമുലേറ്റര്‍

എയര്‍ ഡിഫന്‍സ്, ഐ.ജി.എല്‍.എ സ്റ്റിമുലേറ്റര്‍

സര്‍വൈലന്‍സ് റഡാര്‍

കോഴ്‌സുകള്‍ക്ക് കൊച്ചി സര്‍വകലാശാല അംഗീകാരം

റൈഫിള്‍, പിസ്റ്റള്‍ ഷൂട്ടിംഗ് ക്ലബ്

ടെക്‌നിക്കല്‍ റഫറന്‍സ് ലൈബ്രറി

കേന്ദ്രീയ വിദ്യാലയ