വീണ്ടും ഇരുട്ടടി; പാചകവാതക വിലയില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധപ്പിച്ചതോടെ കൊച്ചിയില്‍ സിലിണ്ടറിന് വില 1110 രൂപയായി ഉയര്‍ന്നു. മറ്റ് ജില്ലകളില്‍ വിലയില്‍ നേരിയ വ്യത്യാസം ഉണ്ടാവും.

അതേസമയം, വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി 2124 രൂപയാണ് ഇന്നുമുതല്‍ വില. നേരത്തെ 1773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിക്കുന്നത്. ജനുവരി ഒന്നിന് സിലിണ്ടറിന് 25 രൂപ കൂട്ടിയിരുന്നു.