ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷന് അവാര്‍ഡ്സില്‍ മൂന്ന് വിഭാഗങ്ങളില്‍ അവാര്‍ഡ് കരസ്ഥമാക്കി രാജമൗലിയുടെ ‘ആര്.ആര്.ആര്’. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷന്‍ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ആര്.ആര്.ആറിന്റെ അവാര്‍ഡ് നേട്ടം.
അവാര്‍ഡ് സ്വീകരിച്ച ശേഷം രാജമൗലി ആക്ഷന്‍ കൊറിയോഗ്രാഫര്മാര്ക്കുള്ള പ്രത്യേക നന്ദി അറിയിച്ചു. അവാര്‍ഡ് ലഭിച്ചതിലെ സന്തോഷം വാക്കുകള്‍ കൊണ്ട് വിവരിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്കര് നാമനിര്‍ദേശം ലഭിച്ചിരുന്നു. ഗോള്‍ഡന്‍ ഗ്ലോബിലെ പുരസ്കാര നേട്ടത്തിന് പിന്നാലെയാണ് ഓസ്കര് നാമനിര്‍ദേശം ചിത്രം സ്വന്തമാക്കിയത്.
ജൂനിയര്‍ എന്‍.ടി.ആര്, രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ‘ആര്.ആര്.ആര്’ ലോക ചലച്ചിത്ര ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അജയ് ദേവ്ഗണ്, ഒലീവിയ മോറിസ്, ആലിയ ഭട്ട്, സമുദ്രക്കനി, അലിസണ് ഡൂഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
And the HCA Award for Best International Film goes to…
— Hollywood Critics Association (@HCAcritics) February 25, 2023
🏆 RRR#RRR #RRRMovie #RamCharan #SSRajamouli #NTRamaRaoJr #HCAFilmAwards #BestInternationalFilm pic.twitter.com/iIetZqb8cS

