കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സയ്യിദ് അക്തര്‍ മിര്‍സ ചുമതലയേറ്റു

കോട്ടയം: കെ.ആര്‍. നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ചെയര്‍മാനായി പ്രശസ്ത സംവിധായകന്‍ സയ്യിദ് അക്തര്‍ മിര്‍സ ചുമതലയേറ്റു. വിദ്യാര്‍ഥികളും ജീവനക്കാരുമായി ആശയ വിനിമയം നടത്തുമെന്നും പുതിയ ചുമതലയെ വലിയ അവസരമായി കാണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍ തന്നെ മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടിനെ മുന്നോട്ട് നയിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും വിദ്യാര്‍ഥികളും ജീവനക്കാരുമായി ആശയ വിനിമയം നടത്തുമെന്നും സയ്യിദ് അക്തര്‍ മിര്‍സ പറഞ്ഞു. ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയാണ് ലക്ഷ്യം. അടൂര്‍ പങ്കുവെച്ചത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണെന്നും അദ്ദേഹം ഒരു മഹാനായ കലാകാരനാണെന്നും മിര്‍സ കൂട്ടിച്ചേര്‍ത്തു. സയ്യിദ് മിര്‍സ ചുമതലയേറ്റതിനെ സ്വാഗതം ചെയ്യുന്നതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.