തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ മാറ്റം. റെയിൽപാളത്തിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ഗതാഗതത്തിൽ മാറ്റം വരുത്തിയത്. ജനശദാബ്ദയടക്കമുള്ള ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകളുടെ സർവീസിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തു നിന്ന് ഉച്ചക്ക് പുറപ്പെടുന്ന കണ്ണൂർ ജനശതാബ്ദി ട്രെയിനാണ് റദ്ദാക്കിയത്. വൈകീട്ട് 5.35 നുള്ള എറണാകുളം ഷൊർണൂർ മെമുവും റദ്ദാക്കി. എറണാകുളം – ഗുരുവായൂർ എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. കണ്ണൂർ – എറണാകുളം എക്‌സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തൃശൂരിൽ നിന്നായിരിക്കും തിരുവനന്തപുരം – ചെന്നൈ മെയിൽ സർവീസ് ആരംഭിക്കുന്നത്. ട്രെയിൻ ഗതാഗതത്തിലെ മാറ്റം വലിയ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ കെ എസ് ആർ ടി സി പ്രത്യേക സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് അധിക സർവീസുകൾ നടത്താൻ സജ്ജമായി കഴിഞ്ഞെന്ന് കെ എസ് ആർ ടി സി വ്യക്തമാക്കി.
കെ എസ് ആർ ടി സി യുടെ വെബ് സൈറ്റിൽ യാത്രക്കാർക്ക് സീറ്റുകൾ ആവശ്യാനുസരണം റിസർവ് ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും ‘Ente KSRTC’ എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണെന്നും കെ എസ് ആർ ടി സി വിശദമാക്കിയിട്ടുണ്ട്.

