ഏഷ്യന്‍ മിക്‌സഡ് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ്: 16അംഗ ടീമില്‍ ഏഴ് മലയാളികളും

തിരുവനന്തപുരം: ഏഷ്യന്‍ മിക്‌സഡ് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിനുള്ള യു.എ.ഇയുടെ 16അംഗ ടീമില്‍ ഇടം നേടി ഏഴ് മലയാളികള്‍.

ദുബായ് എക്‌സ്ട്രാ അക്കാഡമി താരങ്ങളായ നനോനിക രാജേഷ്, എസ്. മധുമിത,ദേവ് വിഷ്ണു, ഐ.എച്ച്.എസ് ദുബായ് വിദ്യാര്‍ത്ഥി ഋഷഭ് കാളിദാസന്‍, ഇന്ത്യന്‍ അക്കാഡമി സ്‌കൂള്‍ വിദ്യാര്‍ത്ഥി അലീന ഖാത്തൂര്‍, ഡി.പി.എസ് ദുബായിലെ ഭരത് ലതീഷ് എന്നിവരാണ് യു.എ.ഇക്കായി കളത്തിലിറങ്ങുന്ന മലയാളികള്‍. പി.വി. സിന്ധു നയിക്കുന്ന ഇന്ത്യന്‍ ടീമുള്‍പ്പെട്ട ഗ്രൂപ്പ് ബിയിലാണ് യു.എ.ഇ ഉള്ളത്. മലേഷ്യ, കസഖ്സ്ഥാന്‍ എന്നീ ടീമുകളും ഗ്രൂപ്പ് ബിയിലാണ്.