തിരുവനന്തപുരം: സംസ്ഥാനം ഗുരുതരമായ കടക്കെണിയിലെന്ന് യുഡിഎഫ് ധവളപത്രം. കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍ എന്ന പേരില്‍ യുഡിഎഫ് പുറത്തിറക്കിയ ധവളപത്രത്തിലാണ് കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്.
അതേസമയം, നികുതി പിരിവ് കാര്യക്ഷമമല്ല. ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നു എന്നും യുഡിഎഫ് വിമര്‍ശിക്കുന്നു. കേന്ദ്രത്തിന്റെ നയങ്ങളെയും യുഡിഎഫ് ധവളപത്രത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

