ന്യൂഡല്‍ഹി: കേരളത്തില്‍ അനാവശ്യ വിവാദങ്ങളെന്ന് കേന്ദ്രനേതൃത്വത്തെ അറിയിക്കാനൊരുങ്ങി ശശി തരൂര്‍. ഇതിനായി സോണിയ ഗാന്ധിയെയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും തരൂര്‍ കാണും.
അതേസമയം, ക്ഷണം കിട്ടിയ പരിപാടികളില്‍ നിന്ന് പിന്മാറില്ലെന്ന് തന്നെയാണ് തരൂരിന്റെ തീരുമാനം.
എന്നാല്‍, തരൂരിന്റെ പോക്കില്‍ സംസ്ഥാന നേതൃത്വം തന്നെ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. എല്ലാ ഗ്രൂപ്പുകളും തരൂരിനെ എതിര്‍ക്കുന്നു. ചില എംപിമാരുടെ മാത്രം പിന്തുണയാണുള്ളത്. സംസ്ഥാന നേതൃത്വത്തിന്റെയും എതിര്‍പ്പ് ശക്തമായതോടെ ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള സാധ്യത മങ്ങുകയാണ്.

