മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം; അപേക്ഷ സമർപ്പിക്കാം

തൃശൂർ: ജില്ലയിലെ ആരോഗ്യ വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം. താത്കാലികമായാണ് നിയമനം. ടിസിഎംസി രജിസ്റ്റർഡ് സർട്ടിഫിക്കറ്റ്, എംബിബിഎസ് ഡിഗ്രി സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ, ആധാർ /ഇലക്ഷൻ ഐഡി കാർഡ് എന്നീ രേഖകളുടെ പകർപ്പ് സഹിതം തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷകൾ അയക്കേണ്ട അവസാന തീയതി: ജനുവരി 21ന് ശനിയാഴ്ച വൈകിട്ട് അഞ്ചുമണി. ജനുവരി 23 തിങ്കളാഴ്ച രാവിലെ 10.30ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടക്കും.