തിരുവനന്തപുരം: കേരള ലാന്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങൾ www.kldc.org യിൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 2നകം നൽകണം.
അതേസമയം, കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ഗിറ്റാർ അധ്യാപകനെ ആവശ്യമുണ്ട്. യോഗ്യതകൾ അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കമുള്ള അപേക്ഷ ഓഫീസ് മുഖാന്തിരമോ, secretaryggng@gmail.com എന്ന മെയിൽ വഴിയോ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, ഫോൺ: 0471-2364771. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30.

