ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്; ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളത്തിൽ നിന്നുള്ള ആറ് വിമാനങ്ങൾ വൈകി

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്. ഡൽഹി ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളത്തിൽ നിന്നുള്ള ആറ് വിമാനങ്ങൾ മൂടൽ മഞ്ഞിനെ തുടർന്ന് വൈകി. ഡൽഹി- റിയാദ്, ഡൽഹി- ഷിംല-കുളു, ഡൽഹി- വാരാണസി, ഡൽഹി- ധർമ്മശാല- ശ്രീനഗർ, ഡൽഹി- ഷിംല- ധർമ്മശാല, ഡൽഹി- ദെഹ്റാദൂൺ തുടങ്ങിയ വിമാന സർവ്വീസുകളാണ് വൈകിയത്.

സഫ്ദർജങ്ങിൽ രാവിലെ 6.10ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില 5.6 ഡിഗ്രിയാണ്. 200 മീറ്റർ ദൂരക്കാഴ്ചയാണ് ഡൽഹി വിമാനത്താവളം സ്ഥിതി ചെയ്യുന്ന പാലം പ്രദേശത്ത് രേഖപ്പെടുത്തിയത്. വടക്കേ ഇന്ത്യയിൽ വ്യാപകമായി കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. തണുപ്പ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹരിയാനയിലും പഞ്ചാബിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂടൽമഞ്ഞിനെത്തുടർന്ന് 20 ട്രെയിനുകളും റദ്ദാക്കി.