തിരുവനന്തപുരം: ഇന്ത്യ – ശ്രീലങ്ക കാര്യവട്ടം ഏകദിനം ഇന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചക്ക് ഒന്നര മുതല്‍ നടക്കും. രണ്ട് മത്സരങ്ങളും ജയിച്ച് പരമ്ബര നേടിയതിനാല്‍ കൂടുതല്‍ താരങ്ങള്‍ക്ക് ഇന്ന് ഇന്ത്യ അവസരം നല്‍കിയേക്കും.
അതേസമയം, ടി20 പരമ്ബരയും ഏകദിന പരമ്ബരയും നഷ്ടപ്പെട്ട ശ്രീലങ്ക ആശ്വാസ ജയം ലക്ഷ്യമിട്ടായിരിക്കും കാര്യവട്ടത്തെത്തുന്നത്. തലയുയര്‍ത്തി മടങ്ങാമെന്ന പ്രതീക്ഷയില്‍ തന്നെയാകും ശ്രീലങ്ക കാര്യവട്ടത്തിറങ്ങുന്നത്.രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് അടക്കമുള്ള താരങ്ങളാരും കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിന് എത്തിയിരുന്നില്ല. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, അര്‍ഷ്ദീപ് സിങ് തുടങ്ങിയവര്‍ കാര്യവട്ടത്ത് കളിച്ചേക്കും. മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പം ചേരുകയും ചെയ്തു. ദ്രാവിഡ് അസുഖത്തെ തുടര്‍ന്ന് മടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
മത്സരം കാണാനായി 11 മണിയോടെയാണ് ആരാധകരെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുക. കഴിഞ്ഞദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങള്‍ക്ക് ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. ടീമിനായി തയ്യാറാക്കിയ പ്രത്യേക വിമാനത്തിലാണ് ടീമുകള്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇതിന് പിന്നാലെ ഇന്നലെ ഇന്ത്യന്‍ ടീം അംഗങ്ങളായ സൂര്യകുമാര്‍ യാദവ്,ശ്രേയസ് അയ്യര്‍,വാഷിങ്ടണ്‍ സുന്ദര്‍,അക്സര്‍ പട്ടേല്‍ ചഹല്‍ തുടങ്ങിയവര്‍ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

