തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ മാംസാഹാരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
‘ഇറച്ചിയും മീനും വിളമ്ബേണ്ട എന്നൊരു നിര്‍ബന്ധം സര്‍ക്കാരിന് ഇല്ല. കോഴിക്കോട് എത്തിയ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു ആഗ്രഹം. കഴിക്കുന്നത് കുട്ടികളാണല്ലോ, നോണ്‍വെജ് കൊടുത്തതിന്റെ പേരില്‍ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായാലോ എന്നൊരു ആശങ്കയുണ്ട്. എന്നാല്‍, അടുത്തവര്‍ഷം എന്തായാലും നോണ്‍വെജ് ഉണ്ടാവും. ബിരിയാണി കൊടുക്കാന്‍ ആഗ്രഹമുണ്ട്. കോഴിക്കോട് എത്തിയ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഞാന്‍ അത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. 60 വര്‍ഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പൊ ആണോ കാണുന്നത്. ഒരു വിവാദവും ഇല്ലാത്തപ്പൊ എന്തെങ്കിലും ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണ്. വിവാദത്തിനുകാരണം കലോത്സവ നടത്തിപ്പിനോടുള്ള അസൂയയും കുശുമ്ബുമാണ്. യു ഡി എഫ് കാലത്ത് കലോത്സവം നടക്കുമ്ബോള്‍ വി ടി ബല്‍റാം ഉറങ്ങുകയായിരുന്നോ?’- മന്ത്രി ചോദ്യമുന്നയിച്ചു.
അതേസമയം, ഭക്ഷണത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് പഴയിടം മോഹനന് നമ്ബൂതിരിയും ചൂണ്ടിക്കാട്ടി. ‘സര്‍ക്കാര്‍ നല്കിയ മെനു പ്രകാരമാണ് ഭക്ഷണം തയാറാക്കുന്നത്. കലോത്സവത്തില്‍ നോണ്‍ വെജ് വിളമ്ബുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല. നോണ്‍ വെജ് വിളമ്ബണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. കായിക മേളയില്‍ മാംസാഹാരം വിളമ്ബുന്നവര്‍ എന്റെ സംഘത്തില്‍ തന്നെയുണ്ട്. അതേസമയം, കലാമേളയില്‍ മാംസാഹാരം വിളമ്ബുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്’- അദ്ദേഹം വ്യക്തമാക്കി.

