തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ പതിനൊന്ന് മാസത്തെ ശമ്പളകുടിശ്ശികയായി അഞ്ചര ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്.
ചിന്ത ജെറോം ചുമതലയേറ്റ 2016ല്‍ അന്‍പതിനായിരം രൂപയായിരുന്നു ശമ്പളം. എന്നാല്‍, 2018 മെയില്‍ കമ്മീഷന്‍ ചട്ടം രൂപീകരിച്ചപ്പോള്‍ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തുകയായിരുന്നു.
അതേസമയം, മുന്‍കാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നല്‍കണമെന്ന് ചിന്ത ജെറോ ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പും യുവജനക്ഷേമവകുപ്പും ആദ്യം നിരസിച്ചു. പിന്നീട് ധനവകുപ്പിന് അപേക്ഷ നല്‍കിയപ്പോഴാണ് 11 മാസത്തെ കുടിശ്ശിക നല്‍കാനുള്ള പ്രത്യേക തീരുമാനമായത്.

