തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്കു വേണ്ടി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. സെയിൽസ്മാൻ തസ്തികയിലാണ് നിയമനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത.
ടൂവീലർ ലൈസൻസ് അഭികാമ്യം. തിരുവനന്തപുരം ജില്ലയിലാണ് നിയമനം. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി ഒമ്പതിനകം https://forms.gle/yBuPnU3YQ2a8DUvd9 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.
യോഗ്യരായവരെ ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: ‘National Career Service Centre for SC/STs, Trivandrum’ എന്ന ഫേസ്ബുക്ക് പേജ്, 0471-2332113/8304009409. ജനുവരി 12 നാണ് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

