കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണി: ബൈജൂസിനെതിരെ ദേശീയ ബാലവകാശ കമ്മീഷൻ

ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ എഡ്‌ടെക് കമ്പനിയായ ബൈജൂസിനെതിരെ ഗുരുതര പരാമർശങ്ങളുമായി ദേശീയ ബാലാവകാശ കമ്മീഷൻ. കുട്ടികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും ഫോൺ നമ്പർ വാങ്ങിയ ശേഷം ബൈജൂസ് അവരെ നിരന്തരം പിന്തുടരുകയും അവരുടെ ഭാവി നശിപ്പിക്കുമെന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുന്നുണ്ടെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. ഇക്കാര്യം തങ്ങൾ മനസിലാക്കിയതായി ബാലാവകാശ കമ്മീഷൻ അറിയിച്ചു. എഡ്യുടെക് കമ്പനിയായി ബൈജൂസിനെ അംഗീകരിച്ച എല്ലാ രേഖകളും ഹാജരാക്കാണമെന്നും കമ്മീഷൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിരവധി പരാതികൾ ബൈജൂസിനെതിരെ ബാലാവകാശ കമ്മീഷന് മുന്നിൽ വരുന്നുണ്ടെന്നാണ് വിവരം. 2005 ബാലാവകാശ നിയമത്തിലെ 13,14 വകുപ്പ് പ്രകാരം മാതാപിതാക്കളെയോ കുട്ടികളെയോ വായ്പാ അധിഷ്ഠിത കരാറിൽ ഉൾപ്പെടുത്തുകയോ അവരെ ചൂഷണം ചെയ്യുകയോ ചെയ്യുന്നത് കുട്ടികളുടെ ക്ഷേമത്തിനെതിരാണെന്ന് നേരത്തെ ബാലാവകാശ കമ്മീഷൻ അറിയിച്ചിരുന്നു.