തിരുവനന്തപുരം: ഇനി കേരളത്തിലും 5ജി നെറ്റ്‌വർക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ ആദ്യ 5ജി സേവനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഓൺലൈനിലൂടെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ജിയോ ആണ് സംസ്ഥാനത്ത് ആദ്യമായി 5 ജി സേവനം ലഭ്യമാക്കിയത്.
കൊച്ചി നഗരസഭയിലെ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലായിരിക്കും ആദ്യ ഘട്ടത്തിൽ 5ജി സേവനം ലഭ്യമാകുക. കൊച്ചിയിലെ 130-ഓളം ടവറുകളിലാണ് 5ജി പ്രാരംഭഘട്ടത്തിൽ ലഭിക്കും. കൊച്ചിയ്ക്ക് പുറമെ ഗുരുവായൂരിലും 5ജി ലഭിക്കും.
ഡിസംബർ 22 നാണ് 5 ജി തിരുവനന്തപുരത്ത് എത്തുന്നത്. ജനുവരിയിൽ തൃശൂർ ജില്ലയിലും മലപ്പുറത്തും ആലപ്പുഴയിലും 5ജിയുടെ സേവനം ലഭ്യമാകും. 2023ഓട് കൂടി കേരളത്തിലെ മുഴുവൻ സ്ഥലങ്ങളിലും 5ജി സേവനം ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ അറിയിച്ചിട്ടുണ്ട്. ജനുവരിയിൽ തൃശൂർ ജില്ലയിലും മലപ്പുറത്തും ആലപ്പുഴയിലും 5ജിയുടെ സേവനം ലഭ്യമാകും. 5ജി ഫോണുകളുള്ളവർക്ക് സിം കാർഡുകളിൽ മാറ്റം വരുത്താതെ തന്നെ 5ജി സേവനം ആസ്വാദിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.
ഇന്ത്യയിലെ നാല് നഗരങ്ങളിൽ ഇക്കഴിഞ്ഞ ഒക്ടോബറിൽ ജിയോ 5 ജി സേവനം ആരംഭിച്ചിരുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരാണസി എന്നിവിടങ്ങളിൽ തെരഞ്ഞെടുത്ത ഉപഭോക്തക്കൾക്ക് വെൽകം ഓഫർ വഴിയാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഒക്ടോബർ മാസം രാജ്യത്ത് 5 ജി സേവനത്തിന് തുടക്കം കുറിച്ചത്.

