ലോകകപ്പ് ഫൈനല്‍ മത്സരം യൂ ട്യൂബ് ചാനല്‍ വഴിയും കാണാം

ലോകകപ്പ് ഫൈനല്‍ മത്സരം ബീന്‍ സ്പോര്‍ട്സിന്റെ യൂ ട്യൂബ് ചാനല്‍ വഴിയും സംപ്രേഷണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

ലോകകപ്പിന്റെ വിജയകരമായ സമാപനം പരമാവധി കാഴ്ചക്കാരിലെത്തിക്കുകയെന്ന ലക്ഷ്യവുമായാണ് ബീന്‍ സ്പോര്‍ട്സ് ‘ഫ്രീ ടു എയര്‍ചാനല്‍, യൂ ട്യൂബ് വഴിയും ഫൈനല്‍ സംപ്രേക്ഷണം ചെയ്യുന്നത്.

അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മധ്യപൂര്‍വേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയിലെ 24രാജ്യങ്ങളില്‍ ലോകകപ്പിന്റെ സംപ്രേഷണ അവകാശം ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ബീന്‍ സ്പോര്‍ട്സിനാണ്. നവംബര്‍ 20ന് കിക്കോഫ് കുറിച്ച ലോകകപ്പ് പോരാട്ടത്തിന് 500കോടി കാഴ്ചക്കാര്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.