ഹിമാചലിലെ വിജയം; ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ ഫലമുണ്ടാകും എന്നതിന്റെ തെളിവെന്ന് ഖര്‍ഗെ

ഹിമാചല്‍ പ്രദേശിലെ വിജയം പാര്‍ട്ടി ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ ഫലമുണ്ടാകും എന്നതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഹിമാചല്‍ പ്രദേശിലേത് ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സുഖ്വീന്ദര്‍ സിംഗ് സുഖുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഹിമാചലില്‍ എത്തിയതായിരുന്നു ഖര്‍ഗെ.

മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും മുമ്പ് സുഖ്വിന്ദര്‍ സിംഖ് സുഖു, സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിനെ വീട് സന്ദര്‍ശിക്കുകയും മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ ഇടഞ്ഞുനില്‍ക്കുന്ന പ്രതിഭയെ സുഖു ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. ചടങ്ങില്‍ പങ്കെടുക്കുക തന്റെ ചുമതലയാണെന്നും അവര്‍ പറഞ്ഞു. മകന്‍ വിക്രമാദിത്യ സിംഗ് മന്ത്രി സഭയില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മിക്കവാറും ഉണ്ടാകുമെന്നായിരുന്നു പ്രതിഭാ സിംഗിന്റെ മറുപടി. ഹൈക്കമാന്‍ഡ് തീരുമാനം ബഹുമാനിക്കുന്നുവെന്ന് വിക്രമാദിത്യ സിംഗും പ്രതികരിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.